കുവൈത്ത് സിറ്റി: കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുമ്നി ഇഫ്താർ ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ റസ്റ്റാറന്റിൽ നടന്നു. 1994-2020 കാലത്തെ പൂർവ വിദ്യാർഥികൾ പങ്കെടുത്തു. ‘നിളയോരത്തെ നോമ്പോർമ്മകൾ’ എന്ന വിഷയത്തിൽ കോളജ് കാലത്തെ റമദാൻ ഓർമകൾ അംഗങ്ങൾ പങ്കുവെച്ചു.
നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷവും അലുമ്നി അംഗങ്ങളുടെ കുടുംബ സഹിതമുള്ള ഒത്തുചേരലും സംഗമത്തെ മനസ്സ് നിറച്ച വേദിയാക്കി. അലുമ്നി അഡ്വൈസറി മെംബർമാരായ സിബി, റഹൂഫ് , സാജു, ജസിൻ, സലാഹുദ്ദീൻ, റസൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.
ഖത്തർ വേൾഡ് കപ്പ് കാലത്ത് നടന്ന പ്രവചന മത്സരത്തിൽ വിജയിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സ്പോർട്സ് വിങ് കൺവീനർ അജയിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇർഫാൻ മുഹമ്മദ് ഒന്നാം സമ്മാനവും ദീപു ഫിലിപ്പ് രണ്ടാം സമ്മാനവും റിയാസ് അഹമ്മദ് മൂന്നാം സമ്മാനവും കരസ്ഥമാക്കി. റഹൂഫ്, സിബി, ഷാനിബ ടീച്ചർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അലുമ്നി പ്രസിഡന്റ് റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നയീം സ്വാഗതവും ഇസ്രത്ത് എലൊന നന്ദിയും പറഞ്ഞു. അലുമ്നി സെക്രട്ടറി റാഹിദ്, ട്രഷറർ ഷറഫുദ്ദീൻ, വൈസ് പ്രസിഡന്റ് റമീസ്, റയീസ്, ജുമാന, അജയ്, മക്ബൂൽ, ബിയാസ് , നസീബ്, സാലി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.