കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി ഖത്തർ സിദ്ര മെഡിസിൻ പ്രതിനിധി സംഘവുമായി ചർച്ച നടത്തി. ആരോഗ്യ സംരക്ഷണത്തിലും ശാസ്ത്ര ഗവേഷണത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതൽ സഹകരണത്തിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളിലെയും മെഡിക്കൽ കേഡറുകളുടെ കഴിവ് വികസിപ്പിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംയുക്ത പരിശീലന പരിപാടികൾ, അനുഭവങ്ങളും സേവനങ്ങളും കൈമാറുന്നതിനുള്ള സാധ്യതകൾ എന്നിവ യോഗം അവലോകനം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
പ്രാദേശികമായി ലഭ്യമല്ലാത്ത നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ ആവശ്യമുള്ള കേസുകളിൽ കുവൈത്ത് രോഗികളെ കേന്ദ്രത്തിൽ അയക്കുന്നതും ചർച്ച ചെയ്തു. പ്രത്യേക പരിചരണം ആവശ്യമുള്ള സങ്കീർണമായ മെഡിക്കൽ പ്രശ്നങ്ങളുള്ള കുട്ടികൾക്കായി പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിന്റെ ഭാഗമായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.