കുവൈത്ത് സിറ്റി: രാജ്യത്തെ നയതന്ത്ര ദൗത്യങ്ങളുടെയും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെയും തലവന്മാർക്ക് റമദാൻ വിരുന്നൊരുക്കി വിദേശകാര്യ മന്ത്രി. മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹും ഭാര്യ ശൈഖ റീമ അസ്സബാഹും അതിഥികളെ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ദിവാനിലെ സബാഹ് അൽ അഹ്മദ് ഗ്രാൻഡ് ഹാളിൽ നടന്ന സ്വീകരണത്തിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബി, മന്ത്രിയുടെ സഹായികൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ ആശംസകൾ ശൈഖ് സലിം അറിയിച്ചു. കുവൈത്തും മറ്റു രാജ്യങ്ങളും വിവിധ സംഘടനകളുമായുള്ള ശക്തമായ ബന്ധത്തെ ഏവരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.