റമദാനിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കരുതെന്ന് മന്ത്രി


കുവൈത്ത് സിറ്റി: ബിൽ അടക്കാത്തതിന്റെ പേരിൽ റമദാനിൽ ആരുടെയും കുടിവെള്ള കണക്ഷൻ വിച്ഛേദിക്കരുതെന്ന് നിർദേശം. ജലം, വൈദ്യുതി വകുപ്പ്‌ മന്ത്രി അലി അൽ മൂസയാണ് ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു നിർദേശം നൽകിയത്.

കുടിശ്ശിക കാരണം നേരത്തേ വിച്ഛേദിച്ച കണക്ഷനുകളും പുനഃസ്ഥാപിക്കണം. ഉപഭോക്താക്കളിൽനിന്ന് കുടിശ്ശിക അടക്കുമെന്ന് സത്യവാങ്മൂലം വാങ്ങിയശേഷമായിരിക്കണം ഇത്. കുടിശ്ശിക അടച്ചുതീർത്തില്ലെങ്കിൽ ഈദുൽ ഫിത്ർ കഴിഞ്ഞ ഉടൻ കുടിവെള്ള കണക്ഷൻ വീണ്ടും കട്ട് ചെയ്യണമെന്നും വൈദ്യുതി മന്ത്രി നിർദേശിച്ചു.

Tags:    
News Summary - Minister says drinking water connection should not be disconnected during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.