കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ സബാഹിയ മേഖലയിൽ വാഹനമിടിച്ച് ചികിത്സയിൽ കഴിയുന്ന ട്രാഫിക് ഉദ്യോഗസ്ഥനെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് സന്ദർശിച്ചു.
പൊലിസ് ഉദ്യോഗസഥരുടെ സുരക്ഷക്ക് വലിയ മുൻഗണനൽകുന്നതായി മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥന്റെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ അദ്ദേഹം ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ടീമുമായും സംസാരിച്ചു.
നിയമ ലംഘകരെ പിടികൂടുന്നതിൽ ഉടനടി ഇടപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. സബാഹിയയിൽ കഴിഞ്ഞ ദിവസം അപകടകരമായി വാഹനം ഓടിച്ച ഡ്രൈവറെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അപകടപ്പെടുത്തിയിരുന്നു.
തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് വാഹനം മറ്റൊരിടത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. ഇവിടെനിന്ന് വാഹനം പിടിച്ചെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.