കുവൈത്ത് സിറ്റി: കാവൽ മന്ത്രിസഭയിലെ പ്രതിരോധമന്ത്രി ശൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമദ്, ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജർറാഹ് എന്നിവരെ അമീര്‍ ശൈഖ് സബാഹ് അൽ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ചുമതലയിൽനിന്ന് നീക്കി. ട്വിറ്ററിലൂടെ പരസ്പരം വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് അമീർ ഇരുവരെയും സ്ഥാനങ്ങളിൽനിന്ന് നീക്കിയത്. രണ്ടുപേരും രാജിവെച്ച മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിമാരായിരുന്നു.
പുതിയ മന്ത്രിസഭ വരുന്നത് വരെ കാബിനറ്റ് കാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അല്‍ സാലിഹിന് ആഭ്യന്തര മന്ത്രിയുടെ അധിക ചുമതല നല്‍കും.
വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിനാണ് പ്രതിരോധമന്ത്രിയുടെ താൽകാലിക ചുമതല.
നവംബര്‍ 14നാണ് ശൈഖ് ജാബിർ മുബാറക് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചത്. എന്നാൽ, പുതിയ മന്ത്രിസഭ വരുന്നതുവരെ തുടരാൻ അമീർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.