കുവൈത്ത് സിറ്റി: രാജ്യത്ത് ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങളുടെ കരുതൽ ശേഖരമുണ്ടെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. മേഖലയിലെ സംഘര്‍ഷ സാഹചര്യത്തിലാണ് മന്ത്രാലയം കരുതൽ ഭക്ഷ്യ ശേഖരം സംബന്ധിച്ച് ഉറപ്പ് വരുത്തിയത്.
ഭക്ഷ്യ വിതരണ സംവിധാനം കാര്യക്ഷമമാണെന്നും ആവശ്യമായ കാലയളവിലേക്കുള്ള അടിസ്ഥാന ഭക്ഷ്യവിഭവങ്ങളുടെ കരുതൽ ശേഖരം കുവൈത്തിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു. വിപണികളിലേക്കുള്ള ചരക്കുകളുടെ നീക്കം സാധാരണ ഗതിയിലാണെന്നും വ്യക്തമാക്കി.
സാധങ്ങള്‍ക്ക് അമിത വില ഈടാക്കുന്നനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം കൊമേഴ്സ് ഇൻസ്പെക്ടർമാരുടെ സംഘം പരിശോധനകള്‍ നടത്തും. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.