എ​ല്ലാ അ​ധ്യാ​പ​ക​രോ​ടും വാ​ക്​​സി​നെ​ടു​ക്കാ​ൻ മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രോ​ടും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ധ്യാ​പ​ക​രെ കു​ത്തി​വെ​പ്പി​നു​ള്ള മു​ൻ​ഗ​ണ​ന ​പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഉ​സാ​മ അ​ൽ സു​ൽ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തെ വ്യ​ക്​​തി​പ​ര​മാ​യ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ പ്ര​ഫ​ഷ​ന​ൽ ഫീ​ൽ​ഡി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ​ന്ന്​ വി​വ​ര​ങ്ങ​ൾ പു​തു​ക്കാം. കു​ത്തി​വെ​പ്പി​ന്​ മു​ൻ​ഗ​ണ​ന ല​ഭി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.