അഹ്​മദി സെക്യൂരിറ്റി ഡയറക്​ടറേറ്റും മുനിസിപ്പാലിറ്റിയും ചേർന്ന്​ മൊബൈൽ ഗ്രോസറികൾ

നീക്കുന്നു

സബാഹ്​ അൽ അഹ്​മദിൽ മൊബൈൽ ഗ്രോസറികളും റസ്​റ്റാറൻറുകളും നീക്കി

കുവൈത്ത്​ സിറ്റി: സബാഹ്​ അൽ അഹ്​മദ്​ സിറ്റിയിലെ നിരവധി മൊബൈൽ ഗ്രോസറികളും റസ്​റ്റാറൻറുകളും അധികൃതർ എടുത്തുനീക്കി.

അഹ്​മദി സെക്യൂരിറ്റി ഡയറക്​ടറേറ്റാണ്​ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച്​ ഇവ നീക്കിയത്​. ഫിൻതാസ്​, ഫഹാഹീൽ എന്നിവിടങ്ങളിലും പരിശോധനയുണ്ടായി. ഇതിലെ ഏതാനും ജീവനക്കാരെ അറസ്​റ്റ്​ ചെയ്​തു.

മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെയാണ്​ ഇവ പ്രവർത്തിച്ചിരുന്നത്​. അഹ്​മദി സുരക്ഷ മേധാവി മേജർ ജനറൽ സാലിഹ്​ അൽ മതർ, അസിസ്​റ്റൻറ്​ ബ്രിഗേഡിയർ ജനറൽ വലീദ്​ അൽ ശിഹാബ്​, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ സൗദ്​ ദബ്ബൂസ്​ എന്നിവർ പരിശോധനക്ക്​ മേൽനോട്ടം വഹിച്ചു. അറസ്​റ്റിലായി തൊഴിലാളികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.