കുവൈത്ത് സിറ്റി: റിപ്പബ്ലിക് ഓഫ് മോണ്ടിനെഗ്രോയിലെ സെറ്റിൻജെ നഗരത്തിൽ നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ വെടിവെപ്പിൽ കുവൈത്ത് അപലപിച്ചു.
എല്ലാത്തരം അക്രമങ്ങളും നിരസിക്കുന്ന കുവൈത്ത് ഭരണകൂടത്തിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇരകളുടെ കുടുംബങ്ങളോടും മോണ്ടിനെഗ്രോ സർക്കാറിനോടും ആത്മാർഥമായ അനുശോചനവും അറിയിച്ച കുവൈത്ത് പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. പടിഞ്ഞാറൻ മോണ്ടിനെഗ്രോയിൽ ബാറിലുണ്ടായ സംഘർഷത്തെത്തുടർന്ന് തോക്കുധാരി നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഉൾപ്പെടെ ചുരുങ്ങിയത് 10 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ആക്രമിയെ കണ്ടെത്താൻ പ്രത്യേക സേന അന്വേഷണം നടത്തുന്നതിനിടെ 45 കാരനായ പ്രതിയെ വീടിന് സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതായി മോണ്ടിനെഗ്രോ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.