കുവൈത്ത് സിറ്റി: രാജ്യത്ത് ഈ വർഷം ആദ്യ അഞ്ചു മാസങ്ങളിൽ ഏകദേശം 29,000 അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. താമസക്കാരും പൗരന്മാരുമുൾപ്പെടെ 135 പേർ അപകടങ്ങളിൽ മരിച്ചതായും അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു. ഒരു മാസം ശരാശരി 27 ജീവനുകൾ റോഡിൽ പൊലിയുന്നതായും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് പ്രതിമാസം ഏകദേശം 5,800 അപകടങ്ങൾ സംഭവിക്കുന്നു. റോഡ് നിയമങ്ങൾ പാലിക്കാൻ വാഹന ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യത ഇത് തെളിയിക്കുന്നു. അശ്രദ്ധമായ ഡ്രൈവിങ്, നിയമലംഘനങ്ങൾ, അമിതവേഗം, റെഡ് ലൈറ്റ് ക്രോസിങ്ങുകൾ എന്നിവയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതും അപകട കാരണമാണ്.
രാജ്യത്ത് 2.4 ദശലക്ഷത്തിലധികം കാറുകൾ ഉണ്ടെന്നാണ് കണക്ക്. 1.6 ദശലക്ഷത്തിലധികം സാധുതയുള്ള ഡ്രൈവിങ് ലൈസൻസുകൾ അനുവദിച്ചിട്ടുമുണ്ട്. ജനറൽ ട്രാഫിക് വിഭാഗം തുടർച്ചയായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
വാഹനം ഓടിക്കുന്നവർ ഇവ പാലിക്കാത്തതാണ് അപകടങ്ങൾക്കും മരണത്തിലേക്കും നയിക്കുന്നത്. എമർജൻസി മെഡിക്കൽ ഓപറേഷൻസ് റൂം ദൈനംദിന അടിസ്ഥാനത്തിൽ വിവിധ റോഡപകടങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യത്ത് ദിവസവും 10-15 അപകടങ്ങൾ സംഭവിക്കുന്നതായാണ് കണക്ക്. അവധി ദിവസങ്ങളിൽ അപകട നിരക്ക് വർധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.