കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് അവിശ്വാസ പ്രമേയത്തെ അതിജയിച്ചു.
പാർലമെൻറിൽ ഹാജരായ 41 അംഗങ്ങളിൽ 18 പേർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 23 പേർ മന്ത്രിയിൽ വിശ്വാസം രേഖപ്പെടുത്തി.
ഭരണതലത്തിലെ അഴിമതി ഇല്ലാതാക്കാൻ ശ്രമം ഊർജിതമാക്കുമെന്ന് വോട്ടെടുപ്പ് വിജയത്തിന് ശേഷം മന്ത്രി പ്രതികരിച്ചു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തുടങ്ങിയവർ മന്ത്രിയെ അഭിനന്ദിച്ചു.
ഭരണഘടനാനുസൃതം ഏത് വിഷയത്തിലും പാർലമെൻറുമായി സഹകരിക്കാൻ തയാറാണെന്നും സഭ വിശ്വാസം രേഖപ്പെടുത്തിയത് തന്റെ ഉത്തരവാദിത്തബോധം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ സൈന്യത്തിലെടുക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ഹംദാൻ അൽ ആസ്മി എം.പി സമർപ്പിച്ച കുറ്റവിചാരണക്ക് ഒടുവിലാണ് പത്ത് എം.പിമാർ ഒപ്പിട്ട് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.