കുവൈത്ത് സിറ്റി: ഫലസ്തീനായി 100 ദശലക്ഷം ദീനാർ (24,341,746,837.46 ഇന്ത്യൻ രൂപ) സമാഹരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെൻറ് അംഗം. സാലിഹ് സിയാബ് അൽ മുതൈരി എം.പിയാണ് കരടുബിൽ സമർപ്പിച്ചത്.
പകുതി തുക പൊതുമേഖല സമാഹരിക്കണം. 25 ശതമാനം സ്വകാര്യ കമ്പനികളിൽനിന്നും 25 ശതമാനം എൻ.ജി.ഒകളിൽനിന്നും വ്യക്തികളിൽനിന്നുമായി സമാഹരിക്കണമെന്നും കരടുബില്ലിൽ നിർദേശിക്കുന്നു.
വിദേശകാര്യ മന്ത്രി ഫണ്ടിെൻറ മേൽനോട്ടം വഹിക്കുകയും ഡയറക്ടർ ബോർഡ് ചെയർമാനാകുകയും വേണം. അന്തർദേശീയ സംഘടനകളുമായി സഹകരിച്ച് ജറൂസലമിൽ ഫലസ്തീനികൾക്കായി വികസന പദ്ധതികൾ നടപ്പാക്കാൻ തുക വിനിയോഗിക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നു.
അതിനിടെ, ഫലസ്തീനിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവർക്ക് കുവൈത്തിലെ ആശുപത്രിയിൽ ചികിത്സ നൽകണമെന്ന് മുഹമ്മദ് അൽ മുതൈർ എം.പി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് എന്നിവരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.