കുവൈത്ത് സിറ്റി: കുവൈത്തിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഇ.എ കുവൈത്തിന്റെ സഗീർ മെമ്മോറിയൽ കുടിവെള്ള പദ്ധതി കോളിയടുക്കം ലക്ഷംവീട് കോളനിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിച്ചു. മുൻകാലങ്ങളിൽ കാസർകോടിന്റെ ആരോഗ്യ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കെ.ഇ.എ നടത്തിപ്പോരുന്ന സജീവ പ്രവർത്തനങ്ങളെ കാസർകോടിന്റെ എം.പി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. കെ.ഇ.എ ഹോം കൺവീനർ എൻജിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂഫൈജ അബൂബക്കർ, പഞ്ചായത്ത് അംഗം കെ.ഇ.എ. മനോജ് കുമാർ, വൈസ് പ്രസിഡന്റ് സുബൈർ കാടങ്കോട്, അഡ്വൈസറി അംഗം രാമകൃഷ്ണൻ കള്ളാർ, സാമൂഹിക പ്രവർത്തകൻ എൻ.എ. മുനീർ, കോളിയടുക്കം ഹൗസിങ് കോളനി കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം എന്നിവർ സംസാരിച്ചു. സംഘടന നടപ്പാക്കിയ നൂറുകണക്കിന് ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ ട്രഷറർ മുഹമ്മദ് കുഞ്ഞി വിവരിച്ചു.
കെ.ഇ.എ സ്ഥാപക നേതാവും കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ സഗീർ തൃക്കരിപ്പൂരിന്റെ ഒരിക്കലും മായാത്ത അടയാളമായിരിക്കും കെ.ഇ.എ സഗീർ മെമ്മോറിയൽ കുടിവെള്ള പദ്ധതിയെന്ന് പദ്ധതി കൺവീനർ സലാം കളനാട് സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു.
കെ.ഇ.എ പ്രതിനിധികളായ ഹസ്സൻ, സമിഹുല്ല, മുഹമ്മദ് ഹദ്ദാദ്, അബ്ദുല്ല പൈക്ക, ചന്ദ്രൻ, ശുഹൈബ്, മുരളി വാഴക്കോടൻ, ഫൈസൽ, ഖമറുദ്ദീൻ, ഹംസ ബല്ല തുടങ്ങിയവർ സന്നിഹിതരായിരുന്നു. സലാം കളനാട് സ്വാഗതവും നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.