കുവൈത്ത് സിറ്റി: സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാതിരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും നിഷ്പക്ഷ നിലപാട് അല്ലെന്നും അത് സമൂഹത്തെ പിറകോട്ടു വലിക്കുമെന്നും എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറും പ്രമുഖ ലീഡർഷിപ് ട്രെയ്നറുമായ റിഹാസ് പുലാമന്തോൾ പറഞ്ഞു. സമയവും അധ്വാനവും സമൂഹത്തെ നവീകരിക്കാനും നിർമിക്കാനും എങ്ങനെ ഉപയോഗിക്കണമെന്ന് ഓരോ സാമൂഹിക പ്രവർത്തകനും ഓരോ നിമിഷവും ഓർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ.എം.എയുടെ പ്രധാന പ്രവർത്തകർക്കായി ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടത്തിയ നേതൃത്വ സംഗമത്തിൽ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം. കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കെ.സി. ഗഫൂർ അതിഥിയെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും എൻജി. നവാസ് നന്ദിയും പറഞ്ഞു. അബ്ദുൽ കലാം മൗലവി ഖിറാഅത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.