ഡോ. ​ജാ​ബി​ർ അ​മാ​നി, ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​നം; കു​വൈ​ത്ത്ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം നാ​ളെ

കു​വൈ​ത്ത് സി​റ്റി: ജ​നു​വ​രി​യി​ൽ ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന പ​ത്താം മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​നം കു​വൈ​ത്ത്ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​ന​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​വും വെ​ള്ളി​യാ​ഴ്ച സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ശൈ​ഖ് അ​ഹ്മ​ദ് മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ൽ ഫാ​രി​സി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സ​ൽ​സ​ബീ​ൽ ജം​ഇ​യ്യ​തു​ൽ ഖൈ​രി​യ്യ) ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള ന​ദ്‍വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ (കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ്‍വ) സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി സ​മ്മേ​ള​ന പ്ര​മേ​യ വി​ശ​ദീ​ക​ര​ണം നി​ർ​വ​ഹി​ക്കും.

ബൈ​ത്തു​ൽ മു​ഖ​ദ്ദ​സ് റി​സ​ർ​ച് സ്കോ​ള​റാ​യ എ​ൻ​ജി. നൂ​റു​ദ്ദീ​ൻ ഹു​സൈ​ൻ ഫ​ല​സ്തീ​നി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ട്. സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 9906 0684, 9977 6124, 6640 5706, 9782 7920 ന​മ്പ​റു​ക​ളി​ൽ ല​ഭി​ക്കും.

ഐ.​ഐ.​സി ഖു​ർ​ആ​ൻ ലേ​ണി​ങ് സ്കൂ​ൾ ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ്‍വ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി, ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് യൂ​നു​സ് സ​ലീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, ട്ര​ഷ​റ​ർ അ​ന​സ് മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Mujahid State Conference; Kuwait campaign opening tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.