വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ •ഉപയോഗയോഗ്യമല്ലാത്തവ വിൽക്കാൻ അനുവദിക്കില്ല
കുവൈത്ത് സിറ്റി: ഹസാവി, അബ്ബാസിയ, ഖൈത്താൻ എന്നീ മേഖലകളിലെ തെരുവുകച്ചവടക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ വിൽക്കുന്നത് അനുവദിക്കില്ലെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 29ന് ജലീബിൽ പരിശോധനക്കെത്തിയ മുനിസിപ്പൽ അധികൃതർക്ക് നേരെ കൈയേറ്റത്തിന് മുതിർന്നത് പാർലമെൻറ് തലത്തിലും അല്ലാതെയും വിവാദക്കൊടുങ്കാറ്റുയർത്തിയിരുന്നു.
തുടർന്ന് നടന്ന കൂട്ടപ്പരിശോധനയിൽ 500 പേരെയാണ് പിടികൂടിയത്. ഇതിൽ 497 പേരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
ആയിരത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഹസാവിയിലെ തെരുവു കച്ചവടം നടത്തുന്ന സ്ഥലത്ത് പരിശോധനക്കെത്തിയ ഫർവാനിയ മുനിസിപ്പൽ വിഭാഗം തലവൻ അഹ്മദ് അശരീകയുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ കച്ചവടക്കാർ അക്രമാസക്തമായതിനെ തുടർന്നാണ് കൂട്ടപ്പരിശോധന അരങ്ങേറിയത്.
ഹസാവി, ജലീബ്, ഖൈത്താൻ എന്നിവിടങ്ങളിൽനിന്ന് വിദേശികളെ പൂർണമായി ഒഴിപ്പിച്ച് ഇവിടം കുവൈത്തി മൻതഖ് ആയി പ്രഖ്യാപിക്കണമെന്നാണ് എം.പിമാർ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.