പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം 

മ്യൂസിയങ്ങളും കൾചറൽ സെൻററുകളും 13ന്​ തുറക്കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​െൻറ അ​ടു​ത്ത പ​ടി ജൂ​ൺ 13 മു​ത​ൽ. മ്യൂ​സി​യ​ങ്ങ​ളും ക​ൾ​ച​റ​ൽ സെൻറ​റു​ക​ളും ജൂ​ൺ 13 മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​നം. കു​വൈ​ത്തി​ൽ​നി​ന്ന്​ ബ്രി​ട്ട​നി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ളും 13 മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ്​ മ്യൂ​സി​യ​ങ്ങ​ളും ക​ൾ​ച​റ​ൽ സെൻറ​റു​ക​ളും തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മേ​ൽ​നോ​ട്ട​മു​ണ്ടാ​കും. കോ​വി​ഡ് എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്നു​വെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്ന്​ മ​ന്ത്രി​സ​ഭ അ​ഭ്യ​ർ​ഥി​ച്ചു.

അ​തേ​സ​മ​യം, വി​ദേ​ശി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്​​ച​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഒ​ന്നും ഉ​ണ്ടാ​യി​ല്ല. ഘ​ട്ടം​ഘ​ട്ട​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി രാ​ജ്യം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ ന​ട​ന്ന​ടു​ക്കു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം പേ​രും വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തോ​ടെ സ​മൂ​ഹ​ത്തി​നാ​കെ കോ​വി​ഡി​നെ​ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നും സെ​പ്​​റ്റം​ബ​റോ​ടെ ഇൗ ​നി​ല കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. വാ​ക്​​സി​നേ​ഷ​ൻ ത്വ​രി​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ​അ​തോ​ടെ പൂ​ർ​ണ​തോ​തി​ൽ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ രാ​ജ്യ​ത്തെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞേ​ക്കും.

Tags:    
News Summary - Museums and cultural centers will open on the 13th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.