മ്യൂസിയങ്ങളും കൾചറൽ സെൻററുകളും 13ന് തുറക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ അടുത്ത പടി ജൂൺ 13 മുതൽ. മ്യൂസിയങ്ങളും കൾചറൽ സെൻററുകളും ജൂൺ 13 മുതൽ തുറന്നുപ്രവർത്തിക്കുമെന്നാണ് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലെ പ്രധാന തീരുമാനം. കുവൈത്തിൽനിന്ന് ബ്രിട്ടനിലേക്ക് നേരിട്ടുള്ള വിമാനങ്ങളും 13 മുതൽ സർവിസ് നടത്തും.
സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് മ്യൂസിയങ്ങളും കൾചറൽ സെൻററുകളും തുറക്കാൻ അനുവദിക്കുന്നത്. ഇക്കാര്യം ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടമുണ്ടാകും. കോവിഡ് എമർജൻസി കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നുവെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രിസഭ അഭ്യർഥിച്ചു.
അതേസമയം, വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല. ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ നീക്കി രാജ്യം സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുകയാണ്. ഭൂരിഭാഗം പേരും വാക്സിൻ എടുക്കുന്നതോടെ സമൂഹത്തിനാകെ കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്നും സെപ്റ്റംബറോടെ ഇൗ നില കൈവരിക്കാൻ കഴിയുമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിെൻറ വിലയിരുത്തൽ. വാക്സിനേഷൻ ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ട്. അതോടെ പൂർണതോതിൽ സാധാരണ ജീവിതത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ കഴിഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.