കുവൈത്ത് സിറ്റി: മുത്ല റെസിഡൻഷ്യൽ സിറ്റിയിൽ 25 കെട്ടിടങ്ങൾ സ്ഥാപിക്കുന്നതിന് 41.8 മില്യൺ ദീനാർ മൂല്യമുള്ള രണ്ട് കരാറുകളിൽ ഒപ്പുവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ (പി.എ.എച്ച്.ഡബ്ല്യു) അറിയിച്ചു.
പദ്ധതി 900 ദിവസത്തിനുള്ളിൽ നടപ്പാക്കുമെന്ന് അതോറിറ്റിയുടെ ആക്ടിങ് ജനറൽ ഡയറക്ടർ റഷീദ് അൽ എനിസി കോർപറേഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. നിരവധി ഷോപ്പുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഓരോ ഹൈസ്കൂളുകൾ, രണ്ട് കിൻറർ ഗാർട്ടനുകൾ എന്നിവ ഉൾപ്പെടുന്നതാണ് ആദ്യ കരാർ.
പെൺകുട്ടികൾക്കായി ഒരു പ്രൈമറി സ്കൂൾ, കിൻറർ ഗാർട്ടനുകൾ, ഒരു ഗ്യാസ് ബ്രാഞ്ച്, ചില കടകൾ, പ്രൈമറി-മിഡിൽ സ്റ്റേജുകൾക്കായി നാല് സ്കൂളുകൾ എന്നിവ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നതാണ് രണ്ടാമത്തെ കരാർ. രണ്ടിടത്തായി 20 സർവിസ് കെട്ടിടങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് അതോറിറ്റി തുടർനടപടികൾ നടത്തിവരുകയാണെന്നും അൽ എനിസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.