മുട്ട -10
പഞ്ചസാര -1 കപ്പ്
വെള്ളം - 1 കപ്പ്
പാൽപൊടി -3 ടേബിൾ സ്പൂൺ
ഏലക്ക പൊടിച്ചത്-അര
ടീസ്പൂൺ
നെയ്യ്-ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും വേറെവേറെയാക്കി മാറ്റിവെക്കുക. ഇങ്ങനെ മാറ്റിവെച്ച മഞ്ഞ അരിപ്പയിൽ അരിച്ചെടുക്കുക. ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പിൽ വെക്കുക. പഞ്ചസാര ഒന്ന് ഒട്ടിപ്പിടിക്കുന്ന പരുവം ആകുമ്പോൾ ചെറിയ ദ്വാരമാക്കിയ എന്തെങ്കിലും പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അരിച്ചുവെച്ച മഞ്ഞ അതിൽ ഒഴിച്ച് പഞ്ചസാര വെള്ളത്തിൽ ചുറ്റിക്കൊടുക്കുക. അതിനുശേഷം കുറച്ച് വെള്ളം അതിലേക്ക് തളിയിച്ച് മാല കോരി എടുത്ത് അരിപ്പ പാത്രത്തിൽ മാറ്റുക. തണുത്തശേഷം ഫോർക്ക് കൊണ്ട് ചിക്കുക.
അതിന് ശേഷം മുട്ട മാല ആക്കിയ പഞ്ചസാരവെള്ളം അരിച്ചെടുത്ത് ഇതിലേക്ക് പാൽപൊടി, മുട്ടയുടെ വെള്ള, ഏലക്ക പൊടിച്ചതും ചേർത്ത് മിക്സിയിൽ ഒന്ന് അടിക്കുക, നെയ്യ് പുരട്ടിയ പാത്രത്തിൽ മാറ്റി അപ്പച്ചെമ്പിൽ വെച്ച് ആവിയിൽ വേവിക്കുക, മുട്ടമാല തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.