കുവൈത്ത് സിറ്റി: നാലു പതിറ്റാണ്ടിെൻറ കുവൈത്ത് പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കു യാത്രതിരിക്കുന്ന എൻ.എ. മുനീറിന് വിങ്സ് കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകി.
കുവൈത്തിലെ മത, സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിലെ സജീവ സാന്നിധ്യവും തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഓവർസീസ് ഘടകമായ വിങ്സ് കോഒാഡിനേറ്ററുമാണ് അദ്ദേഹം. ഖാദിസിയ അദീബ് വില്ലയിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ. ബഷീർ അധ്യക്ഷത വഹിച്ചു.
കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ 2010ൽ തുടക്കം കുറിച്ച പാലിയേറ്റിവ് സൊസൈറ്റി വിവിധ ഗൾഫ് രാജ്യങ്ങളിലും സിംഗപ്പൂർ, മലേഷ്യ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും സജീവമാണ്. എൻ.എ. മുനീറിെൻറ പ്രവർത്തനമികവ് പാലിയേറ്റിവിന് തുണയായതായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിങ്സ് കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി നളിനാക്ഷൻ ഒളവറ സ്വാഗതം പറഞ്ഞു.
ട്രഷറർ സംസം റഷീദ്, സഹഭാരവാഹികളായ ബഷീർ ഉദിനൂർ, മിസ്ഹബ് മാടമ്പില്ലത്ത്, അദീബ് നങ്ങാരത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.പി. ഇബ്രാഹിം, യു.പി. ഫിറോസ്, ശരീഫ് വയക്കര എന്നിവർ സംസാരിച്ചു.
ജീവിതവിജയത്തിെൻറ നാൾവഴികളിൽ കൂടെനിന്ന കുവൈത്ത് നാട്, ജന്മനാടുപോലെ പ്രിയപ്പെട്ടതാണെന്ന് എൻ.എ. മുനീർ 40 വർഷത്തെ പ്രവാസാനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.