ഇ​ന്ത്യ​ൻ എം​ബ​സി, ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ നെ​റ്റ്‌​വ​ർ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ‘ന​മ​സ്​​തേ കു​വൈ​ത്ത്​’​സാം​സ്​​കാ​രി​കോ​ത്സ​വം

'നമസ്തേ കുവൈത്ത്' വാരാഘോഷം സമാപിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി, ഇന്ത്യൻ കൾച്ചറൽ നെറ്റ്‌വർക്കുമായി സഹകരിച്ച് കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ 'നമസ്തേ കുവൈത്ത്' ആഘോഷ പരിപാടികൾ സമാപിച്ചു. ഇന്ത്യൻ കല, സംഗീതം, നൃത്തം എന്നിവയുമായി ഒരാഴ്ച നീണ്ട പരിപാടി മികച്ച കലാപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഫെബ്രുവരി 20ന് ഇന്ത്യൻ അംബാസഡർ സിബി ജോർജും പത്നി ജോയ്‌സ് സിബിയും പരമ്പരാഗത രീതിയിൽ ദീപം തെളിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെയും കുവൈത്തിലെയും ജനങ്ങൾ തമ്മിലെ ബന്ധവും സാംസ്കാരിക വിനിമയവും അഭിനന്ദനാർഹമാണെന്ന് അംബാസഡർ സമാപന പരിപാടിയിൽ പറഞ്ഞു.


ഇന്ത്യൻ സംസ്കാരത്തിന്റെയും ബഹുസ്വര നാഗരികതയുടെയും സമ്പന്നത അദ്ദേഹം ഉയർത്തിക്കാട്ടി. ഇന്ത്യൻ കലാരൂപങ്ങൾ കുവൈത്തിലുള്ളവർക്ക് ആസ്വദിക്കാൻ അവസരമൊരുക്കുകയും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന് പ്രചാരം നൽകുകയുമാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പത്തുലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ ജീവിക്കുന്നു. ഇന്ത്യയുടെ അടുത്ത സുഹൃദ് രാജ്യമായ കുവൈത്ത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ അവരുടെ സന്തോഷത്തിനൊപ്പം നാം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നൃത്തനൃത്യങ്ങളും ഗാനാലാപനവും നടന്നു.

Tags:    
News Summary - ‘Namaste Kuwait’ Celebration by Indian Embassy and ​​Indian Cultural Network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.