കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കൾചറൽ നെറ്റ്വർക്കുമായി സഹകരിച്ച് കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന 'നമസ്തേ കുവൈത്ത്' ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ കല, സംഗീതം, നൃത്തം എന്നിവയുമായി ഒരാഴ്ച നീളുന്ന പരിപാടി എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജും പത്നി ജോയ്സ് സിബിയും പരമ്പരാഗത രീതിയിൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സംസ്കാരത്തിന്റെയും ബഹുസ്വര നാഗരികതയുടെയും സമ്പന്നത അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ ഉയർത്തിക്കാട്ടി. ഇന്ത്യക്കാർ എന്നത് അഭിമാനിക്കാവുന്ന സ്വത്വമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന സംസ്കാരവും ജീവിതവും രാജ്യത്തെ സമ്പന്നമാക്കുന്നു. ലോകത്തിലെ ആറിലൊന്ന് ജനസംഖ്യ ഇന്ത്യയിലാണ്.
കോവിഡ് മഹാമാരി കാലത്ത് ഇന്ത്യയിൽ നിർമിച്ച വാക്സിൻ നിരവധി രാജ്യങ്ങളിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് സഹായിച്ചു. ലോകം ഒരു കുടുംബം എന്ന തത്ത്വചിന്തയാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.
പത്തു ലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ ജീവിക്കുന്നു. ഇന്ത്യയുടെ അടുത്ത സുഹൃദ്രാജ്യമായ കുവൈത്ത് ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ അവരുടെ സന്തോഷത്തിനൊപ്പം നാം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നൃത്തനൃത്യങ്ങളും ഗാനാലാപനവും നടന്നു. മുജ്തബ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി കൂട്ടായ്മ പുറത്തിറക്കിയ 'യാ കുവൈത്തി മർഹബ' ആൽബം അംബാസഡർ പ്രകാശനം ചെയ്തു. ഒ.എം. കരുവാരകുണ്ട് രചിച്ച് കെ.ജെ. കോയ സംഗീതം നൽകിയ മ്യൂസിക് ആൽബം സംവിധാനം ചെയ്തത് കെ.ജെ. കോയയും ഹബീബ് മുറ്റിച്ചൂരും ചേർന്നാണ്. 90ഓളം കലാകാരന്മാരാണ് അഭിനയിച്ചിരിക്കുന്നത്. മുഹമ്മദ് അഫ്സല്, ഗിരിചരന്‍, സരിത റഹ്മാന്, ഹബീബ് മുറ്റിച്ചൂര്‍, കെ.എസ്. രഹ്ന, സിദ്റത്തുൽ മുൻതഹ എന്നിവരാണ് പാടിയത്.
എഡിറ്റിങ്: ഉസ്മാന് ഒമര്‍. കാമറ: സാബിര്‍ ജാസ്. കലാസംവിധാനം: അമ്രാന്‍ സാംഗി. മുജ്തബ പ്രതിനിധികളായ ഹബീബ് മുറ്റിച്ചൂർ, അഷ്റഫ് ചോറൂട്ട്, യൂനുസ്, അഷ്റഫ് കണ്ടി, ഫൈസല്‍ കുറ്റ്യാടി, സലിം കോട്ടയില്‍, നജ്മു വടകര, മുബാറക് കാമ്പ്രത്ത്, മൊയ്തു മേമി എന്നിവര്‍ പങ്കെടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.