കുവൈത്ത് സിറ്റി: പ്രശസ്ത ശാസ്ത്രീയ നൃത്തവിദ്യാലയമായ നന്ദനം കുവൈത്ത് ‘രംഗപ്രവേശം- 2024’ എന്നപേരിൽ കുട്ടികളുടെ ശാസ്ത്രീയ നൃത്ത അരങ്ങേറ്റം സംഘടിപ്പിച്ചു. അഹ്മദി ഡി.പി.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി നിഖില്‍ കുമാര്‍ മുഖ്യ അതിഥിയായിരുന്നു. തെന്നിന്ത്യൻ ചലച്ചിത്ര നടിയും നർത്തകിയുമായ ദിവ്യാ ഉണ്ണി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ‘രംഗപ്രവേശം- 2024’ സുവനീറിന്റെ ആദ്യ കോപ്പി നിഖിൽ കുമാർ ദിവ്യ ഉണ്ണിക്ക് സമ്മാനിച്ചു പ്രകാശനം ചെയ്തു. ലൈവ് മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ 59 വിദ്യാർഥികൾ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റത്തിൽ പങ്കെടുത്തവർക്ക് ദിവ്യാ ഉണ്ണി മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി. മേക്കപ്പ് ആർട്ടിസ്റ്റുകളായ ബിജു മേരി വർഗീസ്, രസ്ന രാജ് എന്നിവരെയും മെമന്റൊ നല്കി ആദരിച്ചു. നന്ദനം ഡയറക്ടര്‍ നയന സന്തോഷ് സ്വാഗതവും നന്ദ പ്രസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.