കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സ്വീകരിക്കലിന്റെ ആറാം ദിവസമായ ബുധനാഴ്ച 23 സ്ഥാനാർഥികൾ അപേക്ഷ നൽകി. ഇതോടെ മൊത്തം സ്ഥാനാർഥികളുടെ എണ്ണം നാലു സ്ത്രീകൾ അടക്കം 142 ആയി. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി അമ്പതുപേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. ഒന്നാം മണ്ഡലത്തിൽനിന്ന് രണ്ട്, രണ്ടാം മണ്ഡലത്തിൽ നിന്ന് അഞ്ച്, മൂന്നാം മണ്ഡലത്തിൽ നിന്ന് നാല്, നാലാം മണ്ഡലത്തിൽ നിന്ന് ഒമ്പത്, അഞ്ചാം മണ്ഡലത്തിൽ നിന്ന് മൂന്ന് എന്നിങ്ങനെയാണ് ബുധനാഴ്ച പത്രിക നൽകിയവർ. ഈ മാസം 14 ആണ് പത്രിക നൽകുന്നതിനുള്ള അവസാന തീയതി. ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.