കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. അവസാന ദിവസമായ ബുധനാഴ്ച 37 സ്ഥാനാർഥികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പുകാര്യ വകുപ്പിൽ നാമനിർദേശത്തിനായി അപേക്ഷ സമർപ്പിച്ചു. ഇതോടെ മൊത്തം സ്ഥാനാർഥികളുടെ എണ്ണം 14 സ്ത്രീകളടക്കം 255 ആയി.
ഒന്നാം മണ്ഡലത്തിൽനിന്ന് ഒരു വനിതയടക്കം എട്ട്, രണ്ടാം മണ്ഡലത്തിൽനിന്ന് രണ്ടു വനിതകളടക്കം ഏഴ്, മൂന്നാം മണ്ഡലത്തിൽനിന്ന് രണ്ടു വനിതകളടക്കം അഞ്ച്, നാലാം മണ്ഡലത്തിൽനിന്ന് ഒരു വനിതയടക്കം 10, അഞ്ചാം മണ്ഡലത്തിൽനിന്ന് ഒരു വനിതയടക്കം ആറ് എന്നിങ്ങനെയാണ് ബുധനാഴ്ച പത്രിക സമർപ്പിച്ചവരുടെ എണ്ണം.
ഒരു മണ്ഡലത്തിൽനിന്ന് പത്ത് എന്ന നിലയിൽ രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽനിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.