ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ സൂഖ്​ മുബാറകിയയിൽ ഖത്തർ പതാക അലങ്കരിച്ചിരിക്കുന്നു

ദേശീയ ദിനം: ഖത്തർ അമീറിന്​ കുവൈത്ത്​ അമീറി​െൻറ അഭിനന്ദനം

കുവൈത്ത്​ സിറ്റി: അധികാരമേറ്റതി​െൻറ വാർഷികവും ഖത്തർ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട്​ ​ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽ അൽതാനിയെ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ അഭിനന്ദിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ ശൈഖ്​ തമീമിന്​ കീഴിൽ ഖത്തറിന്​ കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യത്തോടെ കൂടുതൽ കാലം രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന്​ കഴിയ​​ട്ടെയെന്നും അമീർ ആശംസിച്ചു.

കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ എന്നിവരും ഖത്തറിനെ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്​തു. ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ സൂഖ്​ മുബാറകിയ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ ഖത്തർ പതാക അലങ്കരിച്ചു. കുവൈത്ത്​ ടവറിലും ഖത്തർ പതാകയുടെ നിറമണിയിച്ചു.

Tags:    
News Summary - National Day: Emir of Kuwait congratulates Emir of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.