നെറ്റ്ഫ്ലിക്സ് വിലക്കണമെന്നാവശ്യപ്പെട്ട ഹരജി തള്ളി

കുവൈത്ത് സിറ്റി: വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി കുവൈത്ത് അഡ്മിനിസ്ട്രേറ്റിവ് കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി തള്ളി.

യുവാക്കളെയും കൗമാരക്കാരെയും ആകർഷിക്കുകയും ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണമാകുന്നതായും ആരോപിച്ചാണ് അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സുബൈ ഹരജി നൽകിയത്.

നെറ്റ്ഫ്ലിക്സിൽ അടുത്തിടെ പ്രദർശനത്തിനെത്തിയ അറബ് സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നതായും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇൻഫർമേഷൻ മന്ത്രാലയം, കമ്യൂണിക്കേഷൻ മന്ത്രാലയം, കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി റെഗുലേറ്ററി അതോറിറ്റി എന്നിവയെ എതിർകക്ഷികൾ ആക്കിയാണ് കേസ് നൽകിയത്.

Tags:    
News Summary - Netflix rejects plea to ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.