കുവൈത്ത് സിറ്റി: കുവൈത്ത് അഗ്നിശമന വകുപ്പിന് പുതിയ മറൈന്‍ റെസ്ക്യൂ ഉപകരണങ്ങള്‍ ലഭ്യമാക്കി. തീയണക്കാൻ വെള്ളത്തിെൻറയും ഫോമിെൻറയും ഉപയോഗം കുറക്കുന്ന അത്യാധുനിക ഉപകരണങ്ങളും 15 വാഹനങ്ങളുമാണ് ലഭ്യമാക്കിയത്. അഗ്നിശമന വകുപ്പ് മേധാവി ഖാലിദ് അല്‍ മിക്റാദ് ഉദ്ഘാടനം ചെയ്തു.
17 പുതിയ വാഹനങ്ങൾ കൂടി വൈകാതെ ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഴക്കാലത്തിന് മുന്നോടിയായി കുവൈത്ത് അഗ്നിശമന സേന തയാറെടുപ്പ് നടത്തിവരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടായ സാഹചര്യത്തിൽ ഇത്തവണ അധികൃതർ കനത്ത ജാഗ്രതയിലാണ്.
വെള്ളക്കെട്ട് തടയാൻ കർമ പദ്ധതി തയാറാക്കി നേരത്തേതന്നെ ഒരുങ്ങിയിട്ടുണ്ടെന്ന് ഖാലിദ് അൽ മിക്റാദ് സൂചിപ്പിച്ചു.യന്ത്രങ്ങൾ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള അഗ്നിശമന യൂനിറ്റുകൾക്ക് കൈമാറി. കാലാവസ്ഥ പ്രത്യേകത മൂലം അടിക്കടി തീപിടിത്തമുണ്ടാവുന്ന കുവൈത്തിൽ പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും എത്തുന്നത് അഗ്നിശമന സേനക്ക് ഏറെ ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.