കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ സേവന ദാതാക്കളിൽ മുൻനിരയിലുള്ള മെഡക്സ് ഹെൽത്ത് കെയർ പുതുവർഷത്തിൽ പ്രത്യേക സേവനങ്ങൾ ആരംഭിക്കും. അത്യാധുനിക ലേസർ ചികിത്സ ടെക്നോളജിയാണ് ഇതിൽ പ്രധാനം. പ്രത്യേക ഓഫറുകളോടെ എല്ലാവർക്കും ചികിത്സ ലഭ്യമാക്കുക എന്നതാണ് മെഡക്സ് ലക്ഷ്യമിടുന്നത്. വിവിധ തരം ലേസർ ചികിത്സകൾ ആകർഷകമായ നിരക്കിൽ ഇതിന്റെ ഭാഗമായി അവതരിപ്പിക്കും.
ഗൈനക്കോളജി, ഇന്റേണൽ മെഡിസിൻ, റേഡിയോളജി, ഇ.എൻ.ടി, ഡെർമറ്റോളജി, സ്കിൻ കെയർ, ഡെന്റൽ, പീഡിയാട്രിക്, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ, അത്യാഹിത വിഭാഗം, ലബോറട്ടറി എന്നീ സേവനങ്ങളും മെഡക്സിൽ ലഭ്യമാണ്.
വിശദ വിവരങ്ങളും പ്രത്യേക പാക്കേജ് എന്നിവയും മെഡക്സിന്റെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ലഭ്യമാണ്. കൺസൽട്ടേഷനും അപ്പോയിൻമെന്റിനും 1893333 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.