കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആയ ‘നൈറ്റിങ്ഗേൽസ് ഓഫ് കുവൈത്തി’ന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം സമുചിതമായി കൊണ്ടാടും. ‘നൈറ്റിങ്ഗേൽസ് ഗാല - 2023’ എന്ന പേരിൽ വ്യത്യസ്ത പരിപാടികളോടെ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ മേയ് 11ന് വൈകീട്ട് നാലു മുതലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയാകും. ഡിലൈറ്റ്സ് മ്യൂസിക് ബാൻഡ് കുവൈത്തിന്റെ ഗാനസന്ധ്യ, മുതിർന്ന നഴ്സുമാരെ ആദരിക്കൽ, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. നഴ്സസ് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പ്രസംഗ മത്സരവും പോസ്റ്റർ രൂപകൽപന മത്സരവും സംഘടിപ്പിക്കും. കുവൈത്തിലുള്ള ഇന്ത്യയിലെ നഴ്സുമാർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് 99720345, 99634218, 99854340, 55729971, 66191062 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ആതുര സേവനരംഗത്തെ പ്രവർത്തനങ്ങൾക്ക് ഒപ്പം വിവിധ ജീവകാരുണ്യ പദ്ധതികൾക്കും നൈറ്റിങ്ഗേൽസ് ഓഫ് കുവൈത്ത് നേതൃത്വം നൽകിവരുന്നതായി പ്രസിഡന്റ് സിറിൽ ബി. മാത്യുവും സെക്രട്ടറി സുദേഷ് സുധാകറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.