കുവൈത്ത് സിറ്റി: നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ഓണാഘോഷ പരിപാടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘പൊന്നോണം -2023’ എന്ന പേരിൽ സെപ്റ്റംബർ 29ന് അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിലാണ് ആഘോഷം. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് പ്രസിഡന്റ് സിറിൽ ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറർ എബി ചാക്കോ തോമസ് എന്നിവർ ചേർന്ന് ഓണാഘോഷ ഫ്ലെയർ പ്രകാശനം ചെയ്തു.
വർണശബളമായ ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, വിവിധ കലാപരിപാടികൾ, ഗാനമേള, നറുക്കെടുപ്പ്, ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുന്ന ‘പൊന്നോണം - 2023’ൽ ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാവണമെന്ന് പ്രസിഡന്റ് അഭ്യർഥിച്ചു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ നൈറ്റിംഗേൽസ് ഓഫ് കുവൈത്തിന്റെ അനുശോചനവും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.