കുവൈത്ത് സിറ്റി: നൈറ്റിംഗേൽസ് ഓഫ് കുവൈത്തിന്റെ (എൻ.ഒ.കെ) ഫർവാനിയ നഴ്സസ് അസോസിയേഷൻ അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ ഓണാഘോഷം ‘പൊന്നോണം 2023’ സംഘടിപ്പിച്ചു. ഏഷ്യാനെറ്റ് മീഡിയ കോഓഡിനേറ്റർ കുവൈത്ത് നിക്സൺ ജോർജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ഒ.കെ പ്രസിഡന്റ് സിറിൾ ബി. മാത്യു അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന് പ്രസിഡന്റ് സിറിൾ ബി. മാത്യുവും സെക്രട്ടറി ട്രീസാ എബ്രാഹമും മൊമന്റോ നൽകി ആദരിച്ചു. നിക്സൺ ജോർജ് പൊന്നാട അണിയിച്ചു.
സീനിയർ അഡ്വൈസറി ബോർഡ് അംഗം റോയി കെ. യോഹന്നാൻ, ഈവൻറ് സ്പോൺസർ ഹൈത്തം, മലബാർ റസ്റ്റാറൻറ് ജനറൽ മാനേജർ പ്രശാന്ത് മടയമ്പത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ എബി ചാക്കോ തോമസ് നന്ദി പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർമാരായ എൻ.ഒ.കെ വൈസ് പ്രസിഡൻറ് സോണിയ തോമസ്, ജോയൻറ് സെക്രട്ടറി സുമി ജോൺ എന്നിവർ നേതൃത്വം നൽകി.അത്തപ്പൂക്കളം, പായസം, കേരള അറ്റയർ ഫാഷൻ ഷോ എന്നിവ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി നടത്തി.
വിവിധ കലാപരിപാടികളും അരങ്ങേറി. റാഫിൾ കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന, മുൻ ഭാരവാഹികളായ എട്ടു പേർക്ക് യാത്രയയപ്പ് നൽകി. ഹൽവാസ് ഇവന്റ്സ് കുവൈത്തിന്റെ സംഗീതവിരുന്നും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി. ഓണാഘോഷത്തിന്റെ മുഖ്യ സ്പോൺസർ ഹൈത്തം മലബാർ റസ്റ്റാറൻറും കോ-സ്പോൺേസഴ്സ് ഓൺകോസ്റ്റ് സൂപ്പർമാർക്കറ്റും അൽ അൻസാരി എക്സ്ചേഞ്ചും ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.