കുവൈത്ത് സിറ്റി : കുവൈത്തില്‍ സ്വദേശികളും പ്രവാസികളുമടക്കം 50,000ലേറെ പേരുടെ താമസ വിലാസം ഇതുവരെ നീക്കം ചെയ്തതായി അധികൃതര്‍. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും കെട്ടിട ഉടമകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതനുസരിച്ചുമാണ് നടപടി സ്വീകരിച്ചത്. താമസം മാറിയവർ തങ്ങളുടെ പുതിയ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതർ നേരത്തെ ഒരു മാസം സമയം അനുവദിച്ചിരുന്നു.
എന്നാൽ, അനുവദിച്ച കാലയളവിലും നിരവധിയാളുകൾ വിലാസം അപ്ഡേറ്റ് ചെയ്യാതിരുന്നതിനെ തുടർന്നാണ് നടപടികൾ ശക്തമാക്കിയത്.അഡ്രസ്സുകള്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിവിൽ ഐ.ഡി വിലാസങ്ങള്‍ നീക്കം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിലാസം നീക്കം ചെയ്തവർ 30 ദിവസത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. ഇതിനായി ആവശ്യമായ രേഖകൾ സഹിതം പാസി ഓഫിസിൽ എത്തി പുതിയ വിലാസം രജിസ്റ്റർ ചെയ്യണം.
സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയും നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. നിശ്ചിത സമയത്തിനകം പുതിയ വിലാസം ചേർക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 100 ദിനാർ പിഴയും നിയമ നടപടികളും നേരിടേണ്ടിവരും. അതിനിടെ അഡ്രസ് വാലിഡിറ്റി പാസിയുടെ വെബ്സൈറ്റ് വഴിയും പരിശോധിക്കാമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.