കുവൈത്ത് സിറ്റി: ആലപ്പുഴ കോമളപുരം സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. അവളൂക ്കുന്ന് അരിയാട് ചെമ്പൻതറ ക്ഷേത്രത്തിന് സമീപം കടവിൽ വീട്ടിൽ ഷിബു ജനാർദനനാണ് (52) മരിച്ചത്. പിതാവ്: ജനാർദനൻ. മാതാവ്: ശാന്തമ്മ. ഭാര്യ: മിനി. മക്കൾ: ഷിനു, അർജുഷ്. കുവൈത്തിൽ ഗൾഫ് ഇലക്ട്രിക്കൽ കമ്പനിയിലാണ് ജോലി. മംഗഫിലാണ് താമസം.
കെ.െഎ.ജി ഒരുമ സാമൂഹിക ക്ഷേമ പദ്ധതിയിൽ അംഗമാണ്. ഒന്നര വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹികപ്രവർത്തകനായ സലീം കൊമ്മേരി നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.