കുവൈത്ത് സിറ്റി: ഒമ്പതു ദിവസത്തെ അവധി കഴിഞ്ഞ് കുവൈത്തിൽ ഞായറാഴ്ച മുതൽ ഒാഫിസുകൾ സജീവമാകും. ജൂലൈ 18 ഞായറാഴ്ച മുതൽ 22 വ്യാഴാഴ്ച വരെയായിരുന്നു പെരുന്നാൾ അവധി. ഇതിനു മുമ്പുള്ള രണ്ടു ദിവസവും ശേഷമുള്ള രണ്ടു ദിവസവും വാരാന്ത അവധി ദിവസങ്ങളായതിനാൽ ഫലത്തിൽ അടുപ്പിച്ച് ഒമ്പതു ദിവസം അവധി ലഭിച്ചു.
യാത്രാനിയന്ത്രണങ്ങളുള്ളതിനാൽ വിദേശികൾക്ക് ഇത് ഉപയോഗപ്പെടുത്തി നാട്ടിൽ പോയി വരാൻ കഴിഞ്ഞില്ല. മുൻവർഷങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ കുറഞ്ഞ ദിവസങ്ങൾക്കായി നിരവധി പേർ നാട്ടിൽ പോയി വന്നിരുന്നു. ഒത്തുകൂടലുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും വിലക്കുണ്ടായിരുന്നതിനാൽ വിരസമായ അവധിക്കാലമായിരുന്നു പൊതുവിൽ. നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേർ ബീച്ചുകളിലും പാർക്കുകളിലും ഒത്തുകൂടി. നിരവധി ഒാൺലൈൻ ആഘോഷപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.