കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി ദേവികുളങ്ങര പഞ്ചായത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥിക്കു സൈക്കിള്‍ സ്നേഹസമ്മാനമായി നല്കി. ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായാണ് സൈക്കിൾ നൽകിയത്. പുതുപ്പള്ളി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു മുനമ്പേൽ അധ്യക്ഷത വഹിച്ചു.
എന്‍.ജി.ഒ അസോസിയേഷന് മുൻ പ്രസിഡന്റ് മങ്ങാട്ട് രാജേന്ദ്രൻ സൈക്കിള്‍ കൈമാറി. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ. ശ്രീദേവി, ഡി.സി.സി അംഗം എ. ശുഭദേവ്, സന്തോഷ് ചക്കാലത്തറ, ചന്ദ്രൻ മണ്ണുകുന്നിൽ, ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് എന്നിവർ സന്നിഹിതരായിരുന്നു എന്ന് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.