ഒ.​ഐ.​സി.​സി സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഡോ. ​ശ​ശി ത​രൂ​ർ എം.​പി സം​സാ​രി​ക്കു​ന്നു

ശ​ശി ത​രൂ​രി​ന് ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: ഡോ. ​ശ​ശി ത​രൂ​ർ എം.​പി​ക്ക് ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ശു​വൈ​ഖ് ഫ്രീ ​ട്രേ​ഡ് സോ​ണി​ലെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ കെ.​പി.​സി.​സി മി​ഡി​ൽ ഈ​സ്റ്റ്‌ ഡി​ജി​റ്റ​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ഇ​ക്ബാ​ൽ പൊ​ക്കു​ന്ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ശ​ശി ത​രൂ​രി​ന് നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര​യും ഇ​ക്ബാ​ൽ പൊ​ക്കു​ന്നി​ന് സെ​ക്ര​ട്ട​റി നി​സ്സാം തി​രു​വ​ന​ന്ത​പു​ര​വും കൈ​മാ​റി.

ശ​ശി ത​രൂ​രി​ന്റെ കാ​രി​കേ​ച്ച​ർ യൂ​ത്ത് വി​ങ് ആ​ല​പ്പു​ഴ മെം​ബ​ർ സാം ​മാ​ത്യു സ​മ്മാ​നി​ച്ചു. സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു ചെ​മ്പാ​ല​യം ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ ഏ​കോ​പ​നം ന​ട​ത്തി.

നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മൂ​വ​ൽ ചാ​ക്കോ കാ​ട്ടൂ​ർ ക​ളി​ക്ക​ൽ, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, ജോ​യ് ക​ര​വാ​ളൂ​ർ, റി​ഷി ജേ​ക്ക​ബ് എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഒ.​ഐ.​സി.​സി ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വ​നി​ത വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - OICC given reception to Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.