ജോ​സ​ഫ് റോ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സ​ഹീ​ർ മാ​ഞ്ഞാ​ലി സം​സാ​രി​ക്കു​ന്നു

ജോസഫ് റോയിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി അനുശോചിച്ചു

ജിദ്ദ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറിയും ജീവകാരുണ്യപ്രവർത്തകനുമായ ജോസഫ് റോയിയുടെ നിര്യാണത്തിൽ ജിദ്ദ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി അനുശോചിച്ചു.സൗമ്യനും സഹൃദയനും ചിട്ടയോടുള്ള പ്രവർത്തനത്തിനുടമയുമായ ജോസഫ് റോയ് ഹൃദയസ്തംഭനം മൂലമാണ് നാട്ടിൽ മരിച്ചത്. കൊച്ചി ചെറിയകടവ് സ്വദേശിയായ ജോസഫ് റോയിയുടെ മരണാനന്തര ചടങ്ങിൽ ഒ.ഐ.സി.സിയെ പ്രതിനിധാനം ചെയ്ത് ജനറൽ സെക്രട്ടറി ജോഷി വർഗീസ്, സിറാജ് എന്നിവർ സന്നിഹിതരായിരുന്നു.

അനുശോചന ചടങ്ങിൽ എറണാകുളം ജില്ല പ്രസിഡന്റ് സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ, സാകിർ ഹുസൈൻ എടവണ്ണ, രഞ്ജു സ്റ്റീഫൻ, നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്ക്, മുജീബ് മൂത്തേടം, അസ്ഹാബ് വർക്കല, ഇഖ്ബാൽ പൊക്കുന്ന്, ഹർഷദ് കൊച്ചി, അഷ്‌റഫ് വടക്കേകാട്, സമീർ നദ്‌വി, അബ്ദുൽ ഖാദർ, നാസർ കൊഴിത്തൊടി, സക്കീർ ചെമ്മണ്ണൂർ, സിദ്ദീഖ് പുല്ലങ്കോട്, ബാലൻ മേൽമുറി, ഹംസ അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു. ബാബു ജോസഫ് സ്വാഗതവും ഷാനി എറണാകുളം നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC mourns the demise of Joseph Roy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.