ഒ.ഐ.സി.സി ഓണാഘോഷം 29ന്
കുവൈത്ത് സിറ്റി: ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ഓണാഘോഷം ‘ഓണപ്പൊലിമ-2023’ സെപ്റ്റംബർ 29 ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എക്ക് സ്വീകരണം നൽകും. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപ്പിള്ള കുംബളത്ത് പങ്കെടുക്കും. ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിക്കും.
രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ഓണാഘോഷം. സിനിമ പിന്നണി ഗായകരായ ലക്ഷ്മി ജയനും അരുൺ ഗോപനും നയിക്കുന്ന ഗാനമേള, കുവൈത്തിലെ ഡിലൈറ്റ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഇവന്റ്സ്, ഡി.കെ. ഡാൻസ് വേൾഡിന്റെ നൃത്തപരിപാടി, കുവൈത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന തിരുവാതിര, വഞ്ചിപ്പാട്ട്, ഒപ്പന, പുലികളി എന്നിവ അരങ്ങേറും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കും. വിവിധ ജില്ല കമ്മിറ്റികൾ പങ്കെടുക്കുന്ന അത്തപ്പൂക്കള മത്സരവുമുണ്ടാകും.
വാർത്തസമ്മേളനത്തിൽ ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, പ്രോഗ്രാം ചീഫ് കോ ഓഡിനേറ്റർ ബി.എസ്. പിള്ള, ജനറൽ കൺവീനർ വർഗീസ് ജോസഫ് മാരാമൺ, പബ്ലിസിറ്റി കൺവീനർ എം.എ. നിസാം, ജോർജി ജോർജ്, ലിപിൻ മുഴുക്കുന്ന്, ജോയി ജോൺ തുരുത്തികാര, ബിജു ചമ്പാലയം, രാജീവ് നടുവിലാമുറി, ജോയി കരുവാളൂർ, ശാമുവൽ ചാക്കോ കാട്ടുകളിക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.