കുവൈത്ത് സിറ്റി: ലഖിംപൂരിൽ സമാധാനപരമായി സമരം ചെയ്യുകയായിരുന്ന കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ ഒ.ഐ.സി.സി യൂത്ത് വിങ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മുഖ്യപ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെയും കൂട്ടുപ്രതികളെയും സംരക്ഷിക്കുന്ന നിലപാടാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിക്കുന്നത്. കർഷകരെ സഹായിക്കുന്നവർക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന കിരാത നടപടികളും പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അബ്ബാസിയ ഒ.ഐ.സി.സി ഓഫിസിൽ യൂത്ത് വിങ് പ്രസിഡൻറ് ജോബിൻ ജോസിെൻറ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. യൂത്ത് വിങ് വൈസ് പ്രസിഡൻറുമാരായ ചന്ദ്രമോഹൻ, ഷബീർ കൊയിലാണ്ടി, ഷോബിൻ സണ്ണി, ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ട്രഷറർ ബൈജു പോൾ, സെക്രട്ടറിമാരായ ഷാനവാസ്, ഇസ്മയിൽ മലപ്പുറം, ഷരൺ, ബോണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.