കുവൈത്ത് സിറ്റി: ഒളിമ്പിക്സിൽ മെഡൽ നേടുന്ന കുവൈത്തി താരങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ. സ്വർണം നേടുന്നവർക്ക് 50,000 ദീനാർ, വെള്ളി നേടുന്നവർക്ക് 20,000 ദീനാർ, വെങ്കലം നേടിയാൽ 10,000 ദീനാർ എന്നിങ്ങനെ നൽകണമെന്ന കായിക മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയുടെ ശിപാർശ ധനമന്ത്രാലയം അംഗീകരിച്ചു.
സ്വകാര്യ കമ്പനികളും അർധ സർക്കാർ സ്ഥാപനങ്ങളും സമ്മാനങ്ങൾ നൽകിയേക്കും. രാജ്യവും സർക്കാറും രാഷ്ട്രീയ നേതാക്കളും കായിക മേഖലക്കും താരങ്ങൾക്കും നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് സ്പോർട്സ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മിഷാൽ അദ്ബ പറഞ്ഞു. പുരുഷന്മാരുടെ സ്കിറ്റിൽ ഷൂട്ടിങ് താരം അബ്ദുല്ല അൽ റഷീദി വെങ്കല മെഡൽ നേടിയിട്ടുണ്ട്. പത്തു താരങ്ങളാണ് കുവൈത്തിനായി ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.