കുവൈത്ത് സിറ്റി: കുവൈത്തിനായി ഒളിമ്പിക് മെഡൽ നേടിയ ഷൂട്ടിങ് താരം അബ്ദുല്ല അൽ റഷീദിക്ക് അഭിനന്ദന പ്രവാഹം. അമീരി ദിവാൻ, കുവൈത്ത് മന്ത്രിസഭ, പ്രമുഖ വ്യക്തികൾ എന്നിവർ അഭിനന്ദനം അറിയിച്ചു. നാഷനൽ ബാങ്ക് 25,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. ഒരിഡു ആസ്ഥാന മന്ദിരത്തിൽ അദ്ദേഹത്തിെൻറ ചിത്രം അലങ്കരിച്ചു.
58കാരനായ അബ്ദുല്ല അൽ റഷീദിയുടെ നേട്ടം അന്താരാഷ്ട്ര മാധ്യമങ്ങളും പ്രാധാന്യത്തോടെ നൽകി. പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനമാണ് അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തത്. ടോക്യോ ഒളിമ്പിക്സിൽ കുവൈത്തിെൻറ ആദ്യ മെഡലാണ് അൽ റഷീദിയുടേത്. സ്കീറ്റിൽ വെങ്കലമാണ് അദ്ദേഹം സ്വന്തമാക്കിയത്.
കഴിഞ്ഞ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ അബ്ദുല്ല അൽ റഷീദി വെള്ളി നേടിയിരുന്നു. കുവൈത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നതിനാൽ യോഗ്യത നേടിയ ഏഴ് കുവൈത്തി കായികതാരങ്ങൾ ഒളിമ്പിക് പതാകക്ക് കീഴിലാണ് മത്സരിച്ചത്.
ഇത്തവണ ദേശീയ കുപ്പായത്തിൽ വിജയപീഠത്തിൽ കയറാൻ കഴിഞ്ഞത് അഭിമാനമായി. ഏഴാമത് ഒളിമ്പിക്സിലാണ് അദ്ദേഹം പെങ്കടുക്കുന്നത്. 2024ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ സ്വർണം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.