കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷന്‍െറ ഓണാഘോഷം ‘ഓണനിലാവ്-2016’ ഇന്ത്യന്‍ എംബസി ലേബര്‍ അറ്റാഷെ തോമസ് ജോസഫ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബിനോയ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ നാടിന്‍െറ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് മുഖ്യാതിഥി വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
രക്ഷാധികാരി സണ്ണി പത്തിച്ചിറ, സാരഥി കുവൈത്ത് പ്രസിഡന്‍റ് സുരേഷ്കുമാര്‍, ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ‘ഓര്‍മച്ചെപ്പിലെ ചിരിക്കൂട്ടുകള്‍’ എന്ന പുസ്തകം ഗ്രന്്ഥകാരന്‍ സന്തോഷ് നൂറനാട്, വീണ ജോര്‍ജ് എം.എല്‍.എക്ക് നല്‍കി. ഫ്രാന്‍സിസ് ചെറുകോലും പൗര്‍ണമി സംഗീതും കലാപരിപാടികള്‍ നിയന്ത്രിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ നൈനാന്‍ ജോണ്‍ സ്വാഗതവും ട്രഷറര്‍ പ്രമോദ് ചെല്ലപ്പന്‍ നന്ദിയും പറഞ്ഞു. ഫിലിപ് തോമസ്, മാത്യു ചെന്നിത്തല, ജ്യോതി കൃഷ്ണ, പ്രവീണ്‍ കുറുപ്പ്, അനീഷ് കുട്ടപ്പായി, ജോമോന്‍, ഗിരീഷ്, കലേഷ് പിള്ള, ജയകൃഷ്ണന്‍, രതീഷ് നായര്‍, മനോജ് മാധവന്‍ എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.