കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് എംബസിയിൽ നടന്ന ആഘോഷ പരിപാടി അംബാസഡർ സിബി ജോർജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എംബസിയിൽ എത്തിയ മുഴുവൻ പേർക്കും പായസവും മധുര വിതരണവും നടത്തി. എല്ലാ ഇന്ത്യക്കാർക്കും അംബാസഡർ ഒാണാശംസ നേർന്നു. ആഘോഷത്തോടനുബന്ധിച്ച് ഓണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. എംബസിയിലെ തീമാറ്റിക് ലൈബ്രറിയിൽ ഇപ്പോൾ 'ഇന്ത്യയിലെ ഉത്സവങ്ങൾ' പ്രമേയത്തിൽ ഒാണവും കേരളവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.