കുവൈത്ത് സിറ്റി: സൗഹൃദവേദി ഫഹാഹീൽ ഏരിയ ഓണം സൗഹൃദസംഗമം സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്ന പരിപാടി സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിനും മത സാഹോദര്യത്തിനും കേരളം എന്നും മാതൃകയാണെന്നും തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ബിനോയ് ചന്ദ്രൻ ഓണസന്ദേശം നൽകി. ഓരോ ആഘോഷങ്ങളും സന്തോഷങ്ങളുടെയും സൗഹൃദ കൈമാറ്റങ്ങളുടെയും അവസരമായാണ് നാം കാണുന്നത്. വരുംതലമുറക്ക് കൃത്യമായ വിദ്യാഭ്യാസം നൽകുകയും പരസ്പരം ബഹുമാനത്തോടെയും സഹവർത്തിത്തോടെയും ജീവിക്കാനുമുള്ള കഴിവുകൾ വളർത്തുകയുമാണ് നമുക്ക് ചെയ്യാനുള്ളതെന്നും അദ്ദേഹം ഉണർത്തി.
കെ.ഐ.ജി ഏരിയ പ്രസിഡൻറ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പ്രേം രാജ് കൊല്ലം, അനിയൻകുഞ്ഞ് പാപ്പച്ചൻ, ബാബു സജിത്ത് എന്നിവർ സംസാരിച്ചു. സൗഹൃദവേദി കൺവീനർ യൂനുസ് കാനോത്ത് സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു. ഗഫൂർ തൃത്താലയുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ഷെസ സമീറിെൻറ നൃത്തത്തിലൂടെ ആരംഭിച്ചു.കെ.ടി. സലീജ്, റഫീഖ്, നവാസ്, ജലീൽ ആലുവ, ഷമീർ പെരിങ്ങാല എന്നിവർ ഗാനങ്ങൾ ആലപിച്ചു.പ്രോഗ്രാം കൺവീനർ ഡാനിഷ്,
സാബിക് യൂസുഫ്, ജംഷീർ, നവാസ്, റഫീഖ്, ഷിബിൻ അഹ്മദ്, ഉസാമ,സമിയത്ത് യൂനുസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.