കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ഓണം- ഈദ് ആഘോഷം ഫേസ്ബുക്ക് ലൈവിലൂടെ സംഘടിപ്പിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സി. ഹനീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് സംഘടനയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. രക്ഷാധികാരികളായ റിഷി ജേക്കബ്, ആർ.ബി. പ്രമോദ്, മഹിളാവേദി പ്രസിഡൻറ് സ്മിത രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ വിനീഷ് സ്വാഗതവും അസോസിയേഷൻ ട്രഷറർ ജാവേദ് ബിൻ ഹമീദ് നന്ദിയും പറഞ്ഞു.
അസോസിയേഷൻ അംഗങ്ങളുടെയും മഹിളാവേദി പ്രവർത്തകരുടെയും ബാലവേദി കുട്ടികളുടെയും സിനിമാറ്റിക് ഡാൻസ്, ഒപ്പന, ഗ്രൂപ് സോങ്, കവിതപാരായണം, മാപ്പിളപ്പാട്ട്, തിരുവാതിരക്കളി, സംഘനൃത്തങ്ങൾ എന്നിവയുണ്ടായി. നാട്ടിൽനിന്ന് ഗായകരായ താജുദ്ദീൻ വടകര, സീന രമേശ്, വിപിൻനാഥ് പയ്യോളി, സലീഷ്, നമിത ശിവകുമാർ എന്നിവർ ഒരുക്കിയ ഗാനസന്ധ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.
ഫേസ്ബുക്ക് പേജിലൂടെ ഓണം ഫോട്ടോഗ്രഫി മത്സരവും ഓണം/ഈദ് ടിക്ടോക് മത്സരവും സംഘടിപ്പിച്ചു. ബെൻജോ രാജ്, ബ്രിജിത്ത് സർഗാർ എന്നിവർ ഫോട്ടോഗ്രഫി മത്സരത്തിലും അലൈന ഷൈജിത്ത്, നന്ദിക ജയേഷ് എന്നിവർ ടിക്ടോക് മത്സരത്തിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രശാന്ത് കൊയിലാണ്ടി രൂപകൽപന ചെയ്ത ഓൺലൈൻ ഇവൻറിൽ അനീച ഷൈജിത്ത് അവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.