പത്തുലക്ഷം ഡോസ് കൂടി​: മൊഡേണ ​വാക്​സിൻ അധികം വാങ്ങും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ 10 ല​ക്ഷം ഡോ​സ്​ മൊ​ഡേ​ണ ​വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യും. നേ​ര​ത്തേ പ​ത്തു​ല​ക്ഷം ഡോ​സ്​ മൊ​ഡേ​ണ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി​ക്കാ​ണ്​ കു​വൈ​ത്ത്​ ഫി​നാ​ൻ​ഷ്യ​ൽ റെ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി, സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ പ​ബ്ലി​ക്​ ടെ​ൻ​ഡേ​ഴ്​​സ്​ എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്ന​ത്.

ഇ​ത്​ 20 ല​ക്ഷം ആ​ക്കാ​നാ​ണ്​ തീ​രു​മാ​നം. 24 ദ​ശ​ല​ക്ഷം ദീ​നാ​റി​െൻറ ക​രാ​റി​നാ​ണ്​ ടെ​ൻ​ഡ​ർ ഏ​ജ​ൻ​സി അ​നു​മ​തി ന​ൽ​കി​യ​ത്. ഒ​രു ഡോ​സ്​ മൊ​ഡേ​ണ വാ​ക്​​സി​ന്​ 12 ദീ​നാ​റാ​ണ്​ ചെ​ല​വ്. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക, ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ൾ​ക്കാ​ണ്​ കു​വൈ​ത്ത്​ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഇ​തി​ൽ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക എ​ന്നി​വ​യാ​ണ്​ ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ, മൊ​ഡേ​ണ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച് ക​മ്പ​നി​ക​ളു​മാ​യി​ ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു​വെ​ങ്കി​ലും ആ​ദ്യ ബാ​ച്ച്​ ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല. അ​തി​ന്​ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ സൂ​ച​ന.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ബു​ക്കി​ങ്ങും ഉ​ൽ​പാ​ദ​ന​വും ഒ​ത്തു​പോ​കാ​ത്ത​തി​നാ​ലാ​ണ്​ വൈ​കു​ന്ന​ത്. ലോ​ക​ത്തി​ൽ ആ​കെ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വാ​ക്​​സി​നു​ക​ളു​ടെ 75 ശ​ത​മാ​ന​വും പ​ത്ത്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ പോ​കു​ന്ന​ത്. ലോ​ക​ത്ത്​ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും വാ​ക്​​സി​ൻ ആ​വ​ശ്യ​മു​ണ്ട്. അം​ഗീ​കൃ​ത വാ​ക്​​സി​നും എ​ണ്ണ​ത്തി​ൽ കു​റ​വാ​ണ്. ഇ​തു​കൊ​ണ്ടാ​ണ്​ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ല​ഭി​ക്കാ​ത്ത​ത്. ഇ​ത്​ കു​വൈ​ത്ത്​ മാ​ത്രം അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്​​ന​മ​ല്ല.

ഗ​ൾ​ഫി​ലെ​യും പു​റ​ത്തെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക്​ വാ​ക്​​സി​ൻ ല​ഭ്യ​ത​ക്കു​റ​വ്​ അ​നു​ഭ​വി​ക്കു​ന്നു. ബ​യോ​ടെ​ക്​​നോ​ള​ജി ക​മ്പ​നി​യാ​യ മൊ​ഡേ​ണ​യും അ​മേ​രി​ക്ക​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടും വി​ക​സി​പ്പി​ച്ച മൊ​ഡേ​ണ വാ​ക്​​സി​ൻ ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ 94 ശ​ത​മാ​നം ഫ​ല​പ്രാ​പ്​​തി തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഫൈ​സ​ർ വാ​ക്​​സി​ന്​ സ​മാ​ന​മാ​യാ​ണ്​ ഇ​തി​െൻറ പ്ര​വ​ർ​ത്ത​നം എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - One million more doses: Modena vaccine Buy more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.