പത്തുലക്ഷം ഡോസ് കൂടി: മൊഡേണ വാക്സിൻ അധികം വാങ്ങും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് 10 ലക്ഷം ഡോസ് മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യും. നേരത്തേ പത്തുലക്ഷം ഡോസ് മൊഡേണ വാക്സിൻ ഇറക്കുമതിക്കാണ് കുവൈത്ത് ഫിനാൻഷ്യൽ റെഗുലേറ്ററി ഏജൻസി, സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് എന്നിവയുടെ അംഗീകാരം ലഭിച്ചിരുന്നത്.
ഇത് 20 ലക്ഷം ആക്കാനാണ് തീരുമാനം. 24 ദശലക്ഷം ദീനാറിെൻറ കരാറിനാണ് ടെൻഡർ ഏജൻസി അനുമതി നൽകിയത്. ഒരു ഡോസ് മൊഡേണ വാക്സിന് 12 ദീനാറാണ് ചെലവ്. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ, മൊഡേണ വാക്സിനുകൾക്കാണ് കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ളത്.
ഇതിൽ ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക എന്നിവയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ജോൺസൻ ആൻഡ് ജോൺസൻ, മൊഡേണ എന്നിവയുടെ ഇറക്കുമതി സംബന്ധിച്ച് കമ്പനികളുമായി ധാരണ പത്രത്തിൽ ഒപ്പിട്ടുവെങ്കിലും ആദ്യ ബാച്ച് ഇനിയും എത്തിയിട്ടില്ല. അതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ബുക്കിങ്ങും ഉൽപാദനവും ഒത്തുപോകാത്തതിനാലാണ് വൈകുന്നത്. ലോകത്തിൽ ആകെ ഉൽപാദിപ്പിക്കപ്പെടുന്ന വാക്സിനുകളുടെ 75 ശതമാനവും പത്ത് രാജ്യങ്ങളിലേക്കാണ് പോകുന്നത്. ലോകത്ത് എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ആവശ്യമുണ്ട്. അംഗീകൃത വാക്സിനും എണ്ണത്തിൽ കുറവാണ്. ഇതുകൊണ്ടാണ് പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാത്തത്. ഇത് കുവൈത്ത് മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല.
ഗൾഫിലെയും പുറത്തെയും വിവിധ രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യതക്കുറവ് അനുഭവിക്കുന്നു. ബയോടെക്നോളജി കമ്പനിയായ മൊഡേണയും അമേരിക്കൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച മൊഡേണ വാക്സിൻ ക്ലിനിക്കൽ പരിശോധനയിൽ 94 ശതമാനം ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ഫൈസർ വാക്സിന് സമാനമായാണ് ഇതിെൻറ പ്രവർത്തനം എന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.